അഹ്, ചുരുളി. തെറിയും തമാശയും. അതിനെപ്പറ്റി പറയണം. അതിന് മുൻപ് താഴെ ഉള്ള ഒപ്പിനിയൻ ഒന്നു വായിച്ചോളൂ.
തെറിയും തമാശയും. രണ്ടിനും ഒരു പ്രത്യേകതയുണ്ട്. രണ്ടും ഉദ്ഭവിക്കുന്നത് അപ്രതീക്ഷിതമായ എന്തെങ്കിലും ഒന്നിൽ നിന്നാണ്. ഉദാഹരണത്തിന് ഒരാൾ പഴത്തൊലിയിൽ ചവിട്ടി രണ്ട് കരണം മറിഞ്ഞു ഒരു ആറ്റിൽ വീഴുന്നത് നിങ്ങൾ കണ്ടു. വീണയാൾക്ക് വേദനയുണ്ടായെങ്കിലും, കണ്ട് നിൽക്കുന്ന നിങ്ങൾക്ക് ചിരി പൊട്ടും. കാരണം അത് അപ്രതീക്ഷിതവും മുൻപ് കണ്ടിട്ടില്ലാത്തതുമായിരുന്നു. എന്നാൽ അത് തന്നെ വീണ്ടും വീണ്ടും കണ്ടാലോ? ചിരി വരുമോ? ഇല്ല. കാരണം ചിരിക്കാൻ കാരണമായ സംഭവം ഇപ്പോൾ അപ്രതീക്ഷിതമോ പുതിയതോ അല്ല എന്നതാണ്.
തെറിയും അതുപോലെയാണ്. അപ്രതീക്ഷിതമായിരിക്കണം അത് തെറിയാകാൻ. “നീ എങ്ങോട്ട് കേറി പോകുവാടാ കു##” എന്ന് ജീപ്പിന്റെ ഡ്രൈവർ ചോദിക്കുമ്പോൾ ആന്റണിയും ഷാജീവനും ഒന്നാന്തരമായി ഞെട്ടുന്നുണ്ട്. അതാണ് തെറിയുടെ എഫക്ട്; തമാശക്ക് ചിരി പോലെ.
പിന്നീട് രണ്ട് പേരും തെറി കേൾക്കുമ്പോൾ ആദ്യത്തെ പോലെ ഞെട്ടാറില്ലെന്ന് മാത്രമല്ല, അസ്സലായി തെറി വിളിക്കുന്നുമുണ്ട്. കാരണം തെറികൾ ഇപ്പോൾ അപ്രതീക്ഷിതമല്ല; സാധാരണമാണ്. അതായത് തെറിക്കും തമാശക്കും എഫക്ട് ഉണ്ടാകണമെങ്കിൽ അത് അപ്രതീക്ഷിതമായിരിക്കണം, പുതിയതായിരിക്കണം. തെറി വാക്കുകളും അങ്ങനെ തന്നെ. സാഹചര്യവുമായി ഒരു ബന്ധവുമില്ലാത്ത, അപ്രതീക്ഷിതമായ വാക്കുകളാണ് തെറികളായി പരിണമിക്കുന്നത്. എല്ലാ ഭാഷകളിലും അത് അങ്ങനെ തന്നെ. ഭാഷയോടൊപ്പം വികസിച്ചവയാണ് തെറികളും. കാലാ കാലങ്ങളിൽ പുതിയ തെറി വാക്കുകൾ ഉണ്ടാവുകയും പഴയവക്ക് വീര്യം നഷ്ടപ്പെടുകയും ചെയ്യും.
ഇനി തെറി പറയുന്നവർ സംസ്കാരശൂന്യരും, തെറി പറയാത്തവർ സംസ്കാരസമ്പന്നരുമാണോ? അല്ല. സംസ്കാരം എന്നത് കൂട്ടമായി ജീവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു യോജിപ്പാണ്. അതായത് മറ്റുള്ളവരെ ബോധ്യപ്പെടുത്തിക്കൊണ്ടുള്ള ജീവിതം. ഒരുപോലെ വിയോജിപ്പുള്ള കാര്യങ്ങൾ ടാബൂ ആകും. അതിൽ ഒന്നാണ് തെറി. സത്യത്തിൽ തെറികളുടെ വീര്യം നിലനിർത്തുന്നതിന് ഇത്തരം ഒരു കോൺസെർവഷനിസം സഹായിക്കുന്നുണ്ട്. അതായത് തെറി സാധാരണമായ ഒന്നാക്കി മാറ്റാതെ സംരക്ഷിക്കുന്നു എന്ന്. തെറി ആർക്കും പറയാം, ബട്ട് ഒൺലി വിത്ത് ദി പ്രോപ്പർ സെൻസ് ഓഫ് യൂസിങ് ഇറ്റ്. അല്ലെങ്കിൽ എങ്ങും കൊള്ളാതെ അത് പാഴാകും. സൊ എല്ലാ തെറികളും ആവശ്യത്തിന് സാഹചര്യം പോലെ എടുത്തു ഉപയോഗിക്കുക. ആരുടേയും “നല്ലവനായ ഉണ്ണി” സർട്ടിഫിക്കറ്റും കെട്ടിപ്പിടിച്ചോണ്ട് ഇരിക്കുന്നതിൽ വല്ല്യ കാര്യമില്ല.
അപ്രതീക്ഷിതവും ബന്ധമില്ലാത്തതുമാണ് തെറിയായി മാറുന്നത് എന്ന് പറഞ്ഞല്ലോ. ചില വാക്കുകൾ ഇൻസൾട്ട് ആയവയാണ്. അത് ചിലപ്പോൾ ഒരു പ്രത്യേക വിഭാഗങ്ങളെ ഉദ്ദേശിച്ചുള്ളതാണ്. പ്രിവിലേജ്ഡ് ആയ ഒരു വിഭാഗം, അൺപ്രിവിലേജ്ഡ് ആയ വിഭാഗങ്ങളെ വിളിക്കുന്നത്. അത്തരത്തിൽ ഉള്ള തെറികൾ ചുരുളിയിൽ ഇല്ല എന്ന് തോന്നുന്നു.
ഇംഗ്ലീഷിൽ ഉള്ളതുപോലെ F വേർഡും M വേർഡും D വേർഡും ഒക്കെ നമുക്കും ഉണ്ട്. ഇംഗ്ലീഷിൽ വിളിക്കുമ്പോൾ പരിഷ്കാരി എന്ന് കരുതുന്നതും മലയാളത്തിൽ വിളിക്കുമ്പോൾ സംസ്കാരശൂന്യനും ആകുന്നത്/ആക്കുന്നത് വെറും ഹിപ്പ്പോക്രറ്റിക് ബുദ്ധിശൂന്യതയാണ്. ഒരു സാധാരണ പോലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടി ടൈമിൽ ഉപയോഗിക്കുന്ന തെറിയുടെ അത്രയേ ഉള്ളൂ ചുരുളിയിലെ തെറികൾ. അത് കെട്ടിട്ടില്ലാത്തവർക്ക് അല്ലെങ്കിൽ അങ്ങനെ നടിക്കുന്ന മാന്യന്മാർക്ക് അത് പുത്തരിയായി തോന്നാം. സ്വാഭാവികം!
ചുരുളിയിലെ തെറികൾ സാധാരണമായതാണ്. അതിനെപ്പറ്റി ഒരു ചർച്ചയുടെയും ആവശ്യമില്ല. ഉപയോഗിച്ചിരിക്കുന്ന തെറികളുടെ അടിസ്ഥാനത്തിൽ മാത്രം പടത്തിനു A സർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട് (ഇന്ത്യയിൽ ആയത് കൊണ്ട് മാത്രം). അത് കൊണ്ട് A പടം കാണാൻ പോകുന്നവർ അത് പ്രതീക്ഷിച്ചു പോയാൽ മതി.
അപ്പൊ തെറി അങ്ങോട്ട് മാറ്റി നിർത്താം. പിന്നെയുള്ളത് ഫിക്ഷനും റിയലിസവുമാണ്. രണ്ടും മിക്സ് ചെയ്താണ് LJP തന്നിരിക്കുന്നന്ത്. സിനിമയുടെ കഥ എഴുതിയത് വേറെ ആളായതിനാൽ (Vinoy Thomas), LJP എത്രമാത്രം അതിൽ കോൺട്രിബൂട് ചെയ്തിട്ടുണ്ടെന്നു അറിയില്ല. എങ്കിലും “വേണേൽ കണ്ടിട്ട് എഴീച്ചു പോ മൈ#” സ്റ്റൈൽ പടം തന്നെയാണ് ചുരുളിയും.
പെപ്‌സിയും കുടിച്ച് പോപ്‌കോണും തിന്ന് ഫാമിലിയുമായി ഇരുന്നു കാണുന്ന പടം എടുക്കുന്ന ആളല്ല LJP. അങ്ങനെയുള്ളത് ആവശ്യത്തിലധികം ചെയ്യാൻ ഇവിടെ ആളുണ്ടെന്നു അദ്ദേഹത്തിന് അറിയാം. അത് കൊണ്ട് ചുരുളിയും നിരാശയാക്കിയില്ല. LJP യുടെ ഒരു പുതിയ എക്സ്പീരിമെന്റ് കാണാൻ പറ്റി. എക്സ്പെരിമെന്റേഷന്റെ വാല്യൂ അറിയാത്തവർക്ക് “ഇതെന്തു മൈർ” എന്നേ തോന്നു.
ഷാജീവൻ ഉത്തരവാദിത്ത ബോധമുള്ള പോലീസുകാണാനാണ്. പക്ഷെ റിയാലിറ്റിയുമായി ഇടപെട്ട് ശീലമില്ലാത്തയാൾ (എന്നെപ്പോലെ ). അയാൾ ചുരുളിയിലേക്കാണ് പോകുന്നത്. ഒരു ചുഴി പോലെ അത് അയാളെ അതിലേക്ക് വലിച്ചടിപ്പിക്കുന്നു. അയാളും ആ ചുഴിയുടെ ഭാഗമാകുന്നു. ചുഴിയിൽ നിന്ന് രക്ഷപെടാൻ ആ ചുഴിയിലേക്ക് ഇറങ്ങിയേ പറ്റൂ. ചുഴിയിലേക്കിറങ്ങിയിട്ടും മാറാതെ നിൽക്കുന്നത് ആന്റണി മാത്രമാണ്.
പ്രകൃതി ഒരു Wild West ആണ്. അവിടെ എന്തും സംഭവിക്കാം, ഭൗതിക നിയമങ്ങൾ അനുസരിക്കുന്ന എന്തും. തെറ്റും ശരിയും മനുഷ്യൻ നിർവചിക്കുന്നതാണ്. തെറ്റ് ചെയ്യരുതെന്നത് സമൂഹ ജീവിയായ മനുഷ്യൻ മനുഷ്യനോട് തന്നെ പറയുന്നതാണ്. പ്രകൃതിക്ക് ശരിയും തെറ്റുമില്ല. തീക്കും, ആകാശത്തിനും വെള്ളത്തിനും ഒന്നും ശരിയും തെറ്റുമില്ല. പക്ഷെ തെറ്റും ശരിയുമില്ലാത്ത സമൂഹത്തിൽ, ഒരോ മനുഷ്യന്റെയും സ്വാതന്ത്യം, മറ്റേതെങ്കിലും മനുഷ്യന്റെ ഔദാര്യമായിരിക്കും.
പിന്നെ ഫിക്ഷണൽ ഐറ്റംസ്. മതിയായ അളവിൽ വികസിച്ച ഏതൊരു സാങ്കേതിക വിദ്യയും മാജിക്കിൽ നിന്ന് വ്യത്യസ്തമല്ല എന്നാണ് ആരോ പറഞ്ഞത് (Asimov?). അത് പോലെയാണ് ചുരുളിയിലെ ഫിക്ഷൻ. സൂപ്പർനാച്ചുറൽ ആയി നമുക്ക് തോന്നുന്നത് ഈ ഭൂമിയിൽ തന്നെ സംഭവിക്കുന്ന കാര്യങ്ങളാണ് എന്ന് സിമ്പോളയ്സ് ചെയ്യുകയായിരിക്കും LJP ഒരു പക്ഷെ. പരിചയമില്ലാത്തവർക്ക് അത് അത്ഭുതങ്ങളായി തോന്നും.
ഇനി ആദ്യം ഷെയർ ചെയ്ത ആ ഫേസ്ബുക് പോസ്റ്റ് നോക്കാം. ആൺകോയ്മയുടെ അയ്യരുകളിയാണ് ചുരുളി എന്നാണ് ആ അഭിപ്രായം. When I last checked, the world was still a male centric one. അപ്പൊ ഒരു റിയലിസ്റ്റിക് പടം എടുക്കുന്ന ആൾ എന്ത് വേണം? To change the reality, you must accept it first. അത്രെയേ LJP ചെയ്തിട്ടുള്ളൂ. റിയാലിറ്റി എന്താണോ, അതിൽ അല്പം സിമ്പോളിസവും മിത്തും കൂട്ടിച്ചേർത്തു. ആരെയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചുള്ള ഒന്നും തന്നെ അതിലില്ല. സത്യങ്ങളോട് മുഖം തിരിക്കാത്ത ആർക്കും #Churuli കാണാം